കോതമംഗലം പള്ളിത്തര്‍ക്കക്കേസില്‍ നിലടില് ഉറച്ചുതന്നെ നില്‍ക്കുകയാണ് ഓര്‍ത്തഡോക്സ് സഭ. വിധി നടത്തിപ്പ് വേഗത്തിലാകണമെന്ന ആവശ്യമാണ് ഓര്‍ത്തഡോക്സ് പക്ഷത്തിനുള്ളത്. അതേസമയം, പള്ളി കൈമാറ്റത്തെ പരമാവധി പ്രതിരോധിക്കാനാണ് യാക്കോബായ വിഭാഗം ശ്രമം നടത്തുന്നത്. പള്ളികളുടെ ഭരണ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ സാധ്യമാകുന്ന ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ഒരു വിഭാഗം യാക്കോബായ വിശ്വാസികള്‍ ഉന്നയിക്കുന്ന അവശ്യം.
യാക്കോബായ വിശ്വാസികളുടെ സമ്ബൂര്‍ണ നിയന്ത്രണത്തിലുള്ള കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിയിലെ വിധി നടത്തിപ്പ് അനിശ്ചിതത്വത്തിലാണ്. പള്ളിയുടെ ഭരണ നിയന്ത്രണം ഓര്‍ത്തഡോക്സ് പക്ഷത്തിന് കൈമാറണമെന്ന അന്ത്യശാസനം ഹൈക്കോടതി സര്‍ക്കാരിന് നല്കുകയുണ്ടായി. എന്നാല്‍ യാക്കോബായ പക്ഷം വിശ്വാസികളുടെ നിലപാടിനെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായത്. അതോടൊപ്പം കോടതിയില്‍ സമവായ ചര്‍ച്ചകളെ സര്‍ക്കാര്‍ ആയുധമാക്കുകയും ചെയ്തു. ചര്‍ച്ച് ആക്ടിന് സമാനമായ ഓര്‍ഡിനന്‍സ് താത്കാലിക പരിഹാര നിര്‍ദേശമായി സര്‍ക്കാരിന് മുന്നിലെത്തുകയും ചെയ്യുകയുണ്ടായി. സമാധാന ചര്‍ച്ചകള്‍ ഓര്‍ത്തഡോക്സ് പക്ഷം ഉപേക്ഷിച്ചതോടെ സര്‍ക്കാര്‍ ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഉറ്റുനോക്കുന്നത്. കേസില്‍ കോടതിയുടെ അന്തിമ തീരുമാനം വരുന്നതനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ ഉണ്ടാകുക. സര്‍ക്കാര്‍ നിലപാട് വഞ്ചനയാണെന്നാണ് ഓര്‍ത്തഡോക്സ് പക്ഷം ഉന്നയിക്കുന്ന ആരോപണം.
അതേസമയം യാക്കോബായ വിശ്വാസികള്‍ കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപള്ളി വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണുള്ളത് . ക്രൈസ്തവ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി പളളി പിടിച്ചെടുക്കാനുള്ള നീക്കം ഓര്‍ത്തഡോക്സ് പക്ഷം ഉപേക്ഷിക്കണമെന്നും സഭ ആവശ്യപ്പെടുകയുണ്ടായി. നിരവധി ഇടങ്ങളില്‍ ഇതിനകം വിധി നടപ്പായതിനാല്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തുടങ്ങി വെച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാകും വരെ തിടുക്കത്തിലുള്ള പള്ളി കൈമാറ്റ ആവശ്യത്തില്‍ ഓര്‍ത്തഡോക്സ് സഭ നിന്ന് പിന്മാറണമെന്നും യാക്കോബായ പക്ഷം ആവശ്യപ്പെടുകയുണ്ടായി. പ്രശ്നത്തില്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ശ്രമിക്കുമോയെന്നതാണ് ഇനി അറിയേണ്ടത്.