കൊട്ടാരക്കര : അന്താരാഷ്ട്ര സയൻസ് ദിനാചരണത്തോടനുബന്ധിച്ചു നവംബർ 10 ന് ബസേലിയോസ് മാർത്തോമാ മാത്യൂസ് സെക്കന്റ് ബി. എഡ് കോളേജിൽ അന്താരാഷ്ട്ര സയൻസ് ഫെസ്റ്റ് നടത്തി. യൂണിയൻ ചെയർമാൻ ഫാദർ ജോബിൻ ബി അദ്ധ്യക്ഷത വഹിച്ചു. അമേരിക്കൻ ശാസ്ത്ര ഗവേഷകൻ യദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം എൻ. എസ്. എസ് ട്രെയ്നിങ് കോളേജ് പ്രൊഫസ്സർ കെ. എസ്.സാജൻ ഒഗുമെന്റ്ഡ് റിയാലിറ്റി എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ശാസ്ത്ര ക്വിസ്, ഡിജിറ്റൽ പോസ്റ്റർ നിർമാണം, ഡോക്യുമെന്ററി നിർമാണം, പ്രസംഗം എന്നി ഓൺലൈൻ മത്സര ഇനങ്ങളിൽ കേരളത്തിലെ വിവിധ ബി. എഡ് കോളേജുകളിൽ നിന്ന് നൂറിൽ പരം വിദ്യാർഥികൾ പങ്കെടുത്തു. ഇതിനോടനുബന്ധിച്ചു കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ തിരെഞ്ഞെടുത്ത ഹൈ സ്കൂളുകളിൽ ഓൺലൈൻ സയൻസ് എക്സ്പോയും സംഘടിപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ. റവ. ഫാ. സഖറിയ റമ്പാൻ, പ്രിൻസിപ്പാൾ ജി. റോയി, പ്രോഗ്രാം കൺവീനർ ഡോ. മായാദേവി. ഇ. വി , സ്റ്റുഡൻറ് കോഓർഡിനേറ്റർ ജെബിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു. സയൻസ് എക്സ്പോയിൽ മാർത്തോമ്മാ ഗേൾസ് ഹൈ സ്കൂളിലെ ഐശ്വര്യ . എസ് (പത്താം ക്ലാസ്) ഒന്നാം സ്ഥാനവും , എസ്. കെ. വി. എച്ച്. എസ്സിലെ നവജ്യോത് (ഒമ്പതാം ക്ലാസ്) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
