കൊച്ചി: ലൈഫ് മിഷനിലെ കോഴയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്റെ ഡോളര്‍ ഇടപാട് അന്വേഷിക്കാന്‍ വിജിലന്‍സ് സംഘം നാളെ കൊച്ചിയിലെത്തും. വൈറ്റിലയിലെ ആക്സിസ് ബാങ്ക് വഴിയാണ് ഒരു കോടിയിലേറെ ഡോളര്‍ അനധികൃതമായി സന്തോഷ് ഈപ്പന് വാങ്ങിയത്. കേസുമായി ബന്ധപ്പെട്ട് ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.
മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ആക്സിസ് ബാങ്ക് ഡോളര്‍ ശേഖരിച്ചതെന്ന് കണ്ടെത്തി. ഇതിന് വേണ്ടി സഹകരിച്ച സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.
കോണ്‍സുലേറ്റ് അക്കൗണ്ടന്റായ ഖാലിദിന് കോഴ നല്‍കാനായിരുന്നു വന്‍ തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയത്.