കൊച്ചി: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്. ഇതിനായി അനുമതി തേടി വിജിലന്‍സ് ചൊവ്വാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍.
ശിവശങ്കറെ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ട് പോകില്ലെന്ന് അന്വേഷം സംഘം വിലയിരുത്തി. ലൈഫ് മിഷനിലെ ലോഗ് ബുക്ക് വിജിലന്‍സ് സംഘം ഇന്ന് പരിശോധിക്കും. ലൈഫ് മിഷന് ഓഫിസിലെ വാഹനങ്ങളുടെ യാത്രാരേഖകളും വിജിലന്‍സ് ശേഖരിക്കും.