ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 18 മുതല്‍ 23 വരെ നടക്കും. ഗള്‍ഫ് മേഖലയിലെ സ്കൂളുകളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇയിലുളള പരീക്ഷാകേന്ദ്രത്തിലോ അതാത് വിഷയ കോമ്പിനേഷൻ ഉള്ള കേരളത്തിലെ ഏതെങ്കിലും പരീക്ഷാകേന്ദ്രത്തിലോ പരീക്ഷയെഴുതാന്‍ സാധിക്കും.
മാര്‍ച്ച് 2020 ലെ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എഴുതിയിട്ടുളള ആറ് വിഷയങ്ങളില്‍ മൂന്ന് വിഷയങ്ങള്‍ വരെ സ്കോര്‍ മെച്ചപ്പെടുത്തുന്നതിനും, രജിസ്റ്റര്‍ ചെയ്തിട്ടുളള വിഷയങ്ങളില്‍ പരീക്ഷ എഴുതാത്ത വിഷയങ്ങളുണ്ടെങ്കില്‍ അവ എഴുതുന്നതിനും റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.
