Asian Metro News

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് ശിവശങ്കറിൻറെ അറിവോടെയെന്ന് ഇ.ഡി

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് ശിവശങ്കറിൻറെ അറിവോടെയെന്ന് ഇ.ഡി

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് ശിവശങ്കറിൻറെ അറിവോടെയെന്ന് ഇ.ഡി
November 11
07:38 2020

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ അറിവോടെയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയത് കൃത്യമായി അറിയാമായിരുന്നു. കോടതിക്ക് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലര്‍ക്കു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും ഇ.ഡി പറഞ്ഞു.

ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലര്‍ക്കും കള്ളക്കടത്തിനെ കുറിച്ച്‌ അറിയാമായിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സുലേറ്റിലെ അക്കൗണ്ടന്‍റായ ഖാലിദുമായി ശിവശങ്കറടക്കമുള്ളവര്‍ക്ക് അടുത്ത ബന്ധമുള്ളതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ജയിലില്‍ വെച്ച്‌ നടന്ന ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ സ്വപ് വെളിപ്പെടുത്തിയതെന്നും ഇ.ഡി പറഞ്ഞു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ ശിവശങ്കര്‍ ചോര്‍ത്തി നല്‍കിയിരുന്നതായും വിവരങ്ങള്‍ ലഭിച്ചതായി ഇ.ഡി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു ദിവസം കൂടി കസ്റ്റഡി വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. കൂടാതെ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

About Author

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment