ബാംഗ്ലൂർ : ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കോടതിയില്‍ അപേക്ഷ നല്കി. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്ന ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു സിറ്റി സെഷന്‍സ് കോടതി 33 ലാണ് എന്‍സിബി ഹര്‍ജി നല്‍കിയിട്ടുള്ളത്. ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചതായും വില്‍പ്പന നടത്തിയതായും മൊഴി ലഭിച്ചെന് ഇ.ഡി നേരത്തെ കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
