ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ഡല്‍ഹിയിലെ കേരളാ ഹൗസ് മൂന്നു ദിവസത്തേക്ക് അടച്ചു. കേരളാ ഹൗസില്‍ എത്തിയിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മാത്രമല്ല, കേരളാ ഹൗസിലെ മൂന്ന് ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരികരിച്ചിരുന്നു. കേരള ഹൗസ് മൂന്ന് ദിവസത്തേക്ക് അടച്ചിടാനും സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തില്‍ പോവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
