കോട്ടയം : തട്ടിപ്പുകേസിൽ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത തിരുവല്ല പെരുംതുരുത്തി പഴയചിറ ബിനു ചാക്കോ(45 ) യെ കോടതി റിമാൻഡ് ചെയ്തു. എം ബി ബി എസ്സിന് സീറ്റു വാങ്ങി കൊടുക്കാമെന്നു പറഞ്ഞു ആലപ്പുഴ സ്വദേശിയിൽനിന്ന് 21 ലക്ഷം രൂപ തട്ടിയ കേസിൽ ചൊവ്വാഴ്ചയാണ് ബിനു ചാക്കോയെ അറസ്റ്റ് ചെയ്തത്. ബാങ്കുകളിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്തു ഒരു കോടി രൂപയോളം തട്ടിയെടുത്തതായി വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം. ജെ. അരുൺ പറഞ്ഞു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ 10 കേസുകൾ ബിനുവിനെതിരെ ഉണ്ടെന്നും പോലീസ് പറഞ്ഞു.
