കൊട്ടാരക്കര : കൊട്ടാരക്കര നഗരസഭയിലെ 4 ,5 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. കൊട്ടാരക്കരയിലെ മത്സ്യ മാർക്കറ്റ് പൂർണ്ണമായും അടച്ചു പൂട്ടി . മത്സ്യ വ്യാപാര സ്ഥാപനത്തിലെ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഇതിനെ തുടർന്നാണ് കൊട്ടാരക്കര നഗരസഭയിലെ ചന്തമുക്ക് വാര്‍ഡ് (4) കെ.എസ്.ആര്.ടി.സി വാര്‍ഡ് (5) വാര്‍ഡുകള്‍ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്. ഒരാഴ്ചത്തേക്കാണ് ഇവിടം കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ മുന്നറിയിപ്പ് ഒന്നും കൂടാതെ പുറപ്പെടുവിച്ച ഉത്തരവിൽ വൻ (ലക്ഷങ്ങളുടെ) നഷ്ടമാണ് ഉണ്ടായതെന്നും വ്യാപാരികൾ പറഞ്ഞു .
