തിരുവനന്തപുരം: ഏഴു മാസത്തിനു ശേഷം സന്ദര്‍ശകരെ മ്യൂസിയത്തിലേക്കും മൃഗശാലയിലേക്കും പ്രവേശിക്കാൻ അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചൊവ്വാഴ്ച മുതല്‍ പ്രവേശനം അനുവദിക്കും. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും സന്ദര്‍ശനത്തിന് വിലക്കില്ല.
ചില്‍ഡ്രന്‍സ് പാര്‍ക്കും 3-ഡി തിയേറ്ററും താത്കാലികമായി തുറക്കില്ലെന്നും മ്യൂസിയം മൃഗശാല ഡയറക്ടര്‍ എസ്. അബു വ്യക്തമാക്കി. നേപ്പിയര്‍ മ്യൂസിയത്തില്‍ 26 പേര്‍ക്കും ആര്‍ട്ട് ഗാലറിയില്‍ 20 പേര്‍ക്കുമാണ് ഒരേസമയം പ്രവേശനം അനുവദിക്കുക. മൃഗശാലയില്‍ സന്ദര്‍ശകരുടെ എണ്ണം തീരുമാനിച്ചില്ലെങ്കിലും നിയന്ത്രണങ്ങളുണ്ടാകും.