പാലക്കാട് : വനിതകള്‍ ഗൃഹനാഥരായുള്ളവരുടെ വനിത ശിശുവികസന വകുപ്പിന്റെ ബി.പി.എല്‍ വിഭാഗം മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം പദ്ധതിയിലേക്ക് അപേക്ഷിക്കാം ഭര്‍ത്താവ് മരിച്ച വനിതകള്‍, വിവാഹമോചിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റത് / പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്തവര്‍, നിയമപരമായി വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ മക്കള്‍, എ.ആര്.ടി തെറാപ്പി ചികിത്സക്ക് വിധേയരാവുന്ന എച്ച്.ഐ.വി ബാധിതരായ വനിതകളുടെ കുട്ടികള്‍ക്കാണ് അവസരം. ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമെ ധനസഹായത്തിന് അര്‍ഹതയുള്ളു. പൂരിപ്പിച്ച അപേക്ഷ ശിശുവികസന പദ്ധതി ഓഫീസില്‍ നവംബര്‍ 15 നകം സമര്‍പ്പിക്കണം. അപേക്ഷ ഫോറം www.wcd.kerala.gov.in ലും, ശിശുവികസന പദ്ധതി ഓഫീസുകളിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ശിശുവികസന പദ്ധതി ഓഫീസുകള്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു.
