തൃത്താല : കോവിഡ് കാലത്ത് പന്തൽ ലൈറ്റ് സൗണ്ട് മേഖല ലോക്ക് ഡൗണായപ്പോൾ വരുമാനം മാർഗ്ഗം തേടി ഒന്നരഏക്കർ തരിശ് ഭൂമിയിൽ വെള്ളകൂർക്കകൃഷിയിൽ നടത്തിയ വിളയെടുപ്പ് ഉൽസവം നാടിന് വേറിട്ട കാഴ്ചയായി.മുപ്പത്തിരണ്ട് വർഷമായി ലക്ഷങ്ങൾ മുടക്കി ആധുനിക ഡിജിറ്റൽ ഉപകരണങ്ങളൊരുക്കിയ ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ പണി മേഖലയിൽ ഇരുപത്തിനാല് മണിക്കൂറും തികയാതെ വരുമ്പോഴാണ് കൊറോണ വൈറസ് മാർച്ച് മാസാദ്യം മേഖല ലോക്ക് ഡൗണായത്.വരുമാന മാർഗ്ഗം നഷ്ടമായതോടെ അവുങ്ങാട്ടിൽ അഷറഫ് , കൃഷിയിൽ പങ്കാളിയായ അക്ബർ എന്നിവർ ചേർന്ന് മണ്ണിൽ പൊന്ന് വിളയിക്കുവാൻ ചമയം കൂട്ടായ്മ എന്ന പേരിൽ കുടുംബസമേതം കൃഷിയിടത്തിൽ ഇറങ്ങിയത്.ചാലിശ്ശേരി പത്താം വാർഡിൽ രണ്ടര ഏക്കർ സ്ഥലം തരിശ് ഭൂമി പാട്ടത്തിനെടുത്താണ് ജൂൺ മാസത്തിൽ സമ്മിശ്ര കൃഷിയിറക്കിയത്.
തൃശൂർ ജില്ലയിലെ അത്താണി ,തിരൂർ ,പീച്ചി എന്നിടങ്ങളിൽ നിന്നാണ് കൂർക്ക വള്ളിതലപ്പ് എത്തിച്ചത്.പഴയ കാലത്ത് നിന്ന് മാറി ആറ് ഇഞ്ച് നീളത്തിലാണ് കൂർക്ക വള്ളി നട്ടത്.ആഗസ്റ്റ് മാസത്തിലെ കാലവസ്ഥയെ അതിജീവിച്ച് നാലുമാസമായി കൃഷിയിടത്തിൽ സജീവമായ കൂട്ടായ്മ
കൂർക്ക കൃഷി കൂടാതെ ഒരേക്കറിൽ കപ്പ ,
മധുര കിഴങ്ങ് ,പച്ചമുളക്ക് , വഴുതന , നേന്ത്രക്കാഴ എന്നിവയും കൃഷി ചെയ്യുന്നുണ്ട്.ഒന്നര ഏക്കറോളം സ്ഥലത്ത് വിഷരഹിത നാടൻ പറമ്പ്കൂർക്ക കൃഷിയുടെ വിളവെടുപ്പ് നടക്കുമ്പോൾ ഏറെ സന്തോഷമാണ് മനസ്സ് നിറയെ. ആദ്യ സംരംഭം ലാഭം പ്രതീക്ഷിക്കുന്നില്ല. തമിഴ്നാട്ടിൽ നിന്നെത്തുന്ന കൂർക്ക വിപണിയിൽ ഭീഷണി നേരിടുന്നുണ്ട്.
ഇതിനകം രണ്ട് ലക്ഷം രൂപ ചിലവ് ചെയതു. എങ്കിലും ഏകദേശം രണ്ടായിരംകിലോ കൂർക്ക ലഭിച്ചാൽ മാത്രമേ കൃഷിയിൽ നിന്ന് ചെറിയ വരുമാനം ലഭിക്കുകയെന്ന് ലൈറ്റ് ആൻഡ് സൗണ്ട് സംഘടന ചങ്ങരംകുളം മേഖല വൈസ് പ്രസിഡൻറുകൂടിയായചമയം അഷറഫ് പറഞ്ഞു.കുടുംബത്തിലെ പത്തോളം പേർ ചേർന്നാണ് മണ്ണിൽ നിന്ന് കൂർക്ക വേർത്തിരിക്കുന്നത് . ഒരാഴ്ചക്കകം ഒന്നര ഏക്കറിലെ വിളയെടുപ്പ് കഴിയും.ജൈവ രീതിയിലുള്ള വെള്ള കൂർക്ക സ്വന്തം വാഹനത്തിലും ,പന്തൽ തൊഴിലാളികൾ വഴിയും , പെൺ മിത്ര ,നല്ല ഭക്ഷണം കൂട്ടായമകളും കൂർക്ക ആവശ്യപ്പെട്ടിട്ടുണ്ട് കൂടാതെ ഗ്രാമങ്ങളിലെ പച്ചക്കറി കടകളിൽ നൽകി വിൽക്കുവാനാണ് ഒരുങ്ങുന്നത്.
ഔഷധ ഗുണവും ,രുചിയും കൂടുതലുള്ള വെള്ള കൂർക്കയിലെ
മണ്ണ് കളയുവാൻ എളുപ്പം കഴിയും.കൃഷിയിടത്തിലെത്തി കൂർക്ക വാങ്ങുവാൻ നാട്ടുകാരും ,സൃഹുത്തുക്കളും എത്തുന്നുണ്ട്.പന്തൽ ലൈറ്റ് സൗണ്ട് മേഖല ഉണർന്നാലും കൃഷിയുമായി മുന്നേറുവാൻ തന്നെയാണ് ചമയം കൂട്ടായമയുടെ ആഗ്രഹം .ചാലിശ്ശേരി പഞ്ചായത്തും കൃഷിഭവനും സുഭിക്ഷ കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ കൃഷിയുടെ വിളയെടുപ്പ് ഉൽസവം പഞ്ചായത്ത് പ്രസിഡൻ്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ചിന്നു ജോസഫ് , അസിസ്റ്റൻ്റ് കൃഷി ഓഫീസർ സി.പി മനോജ് , ഹയർ ഗുഡ്സ് സംസ്ഥാന ട്രഷറർ പി.ഷംസുദീൻ പൂക്കോട്ടൂർ ,പഞ്ചായത്ത് മെമ്പർ സജിത സുനിൽ , താഹിർ ഇസ്മായിൽ ,ഇ.വി മാമ്മു , ബഷീർ പെരുമ്പിലാവ് , എ.എം അഷറഫ് , അക്ബർ പള്ളിക്കുന്ന് എന്നിവർ സംസാരിച്ചു.
