കൊട്ടാക്കരയില്‍ പുതിയതായി ആരംഭിച്ച സൈബര്‍ പൊലിസ് സ്റ്റേഷന്റെ ഉത്ഘാടന ചടങ്ങാണ് വിവാദമായത്. പ്രോട്ടോക്കോള്‍ ലംഘിച്ച് കൊണ്ട് എം.എല്‍.എ യെ കാഴ്ചക്കാരിയാക്കി റൂറല്‍ എസ്.പി ഇളങ്കോ നാടമുറിച്ച് സ്റ്റേഷന്റെ ഉത്ഘാടനം നിര്‍വഹിച്ചതാണ് വിവാദമായത്. വിവരം അപ്പോള്‍ തന്നെ എ.എസ്.പി യെ വിളിച്ച് എം.എല്‍.എ യെ ധരിപ്പിക്കുകയും ചെയ്തു. ജനപ്രതിനിധിയായ തന്നെ വിളിച്ച് വരുത്തി ആക്ഷേപിച്ചതായി എം.എല്‍.എ പറഞ്ഞു. മറ്റ് ജനപ്രതിനിധികളെ വിളിക്കണമെന്ന് തന്റെ അഭ്യര്‍ത്ഥനയും സംഘാടകര്ചെവിക്കൊണ്ടില്ലെന്നും എം.എല്‍.എ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിയേയും ഡി.ജി.പിയേയും ഫോണിലൂടെ വിളിച്ച് പരാതി അറിയിച്ചതായി എം.എല്‍.എ പറഞ്ഞു.
