മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ പിക്കപ്പ് വാഹനത്തില്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 1100 കിലോ പാന്‍മസാല പിടികൂടി. വാഹനവും തൊണ്ടിമുതലും കസ്റ്റഡിയില്‍ എടുത്തു തുടര്‍നടപടികള്‍ക്കായി ഫുഡ് സേഫ്റ്റി വിഭാഗത്തിന് കൈമാറി.
പിടിച്ചെടുത്ത പാന്‍മസാല പൊതുവിപണിയില്‍ ഉദ്ദേശം 14 ലക്ഷം രൂപ വിലമതിക്കുന്നതാണ് . സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജുനൈദിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പി ബാബുരാജ് പി ഓ മാരായ എംപി ഹരിദാസന്, കെ കെ അജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി സുരേഷ് അമല്‍ദേവ് എന്നിവര്‍ പങ്കെടുത്തു.