Asian Metro News

പടിയിറങ്ങുന്ന കൗൺസിലർമാർക്ക് നൽകി ആദരിക്കാൻ മുരളീധരന്റെ ചെടികൾ റെഡി

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

പടിയിറങ്ങുന്ന കൗൺസിലർമാർക്ക് നൽകി ആദരിക്കാൻ മുരളീധരന്റെ ചെടികൾ റെഡി

പടിയിറങ്ങുന്ന കൗൺസിലർമാർക്ക് നൽകി ആദരിക്കാൻ മുരളീധരന്റെ ചെടികൾ റെഡി
October 30
12:43 2020

പട്ടാമ്പി നഗരസഭയുടെ അഞ്ചു വർഷത്തെ ഭരണം പൂർത്തിയാക്കി പടിയിറങ്ങുന്ന 28 കൗൺസിലർമാർ ചെയ്ത വികസനപ്രവർത്തനങ്ങളുടെ നന്ദിസൂചകമായി പരിസ്ഥിതി പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ മുരളീധരൻ വേളേരി മഠം ചെടികൾ സമ്മാനിക്കുന്നു. 28 പൂച്ചട്ടികൾ 3 തീയതി രാവിലെ 10 മണിക്ക് നഗരസഭാ ചെയർമാൻ കെ എസ് ബി ഐ തങ്ങൾക്ക് നഗരസഭയിൽ വച്ച് കൈമാറും. നഗരസഭ ഓഫീസ് അങ്കണം മനോഹരമാക്കുന്നതിനു വേണ്ടി ഈ പൂച്ചട്ടികൾ വെച്ച് ഉദ്യാനം നിർമ്മിക്കും.നഗരസഭയുടെ ബോർഡിൻറെ കളർ ആയ വെള്ളയും നീലയും നിറങ്ങളേകി അതിമനോഹരമാക്കിയ പൂച്ചട്ടികൾ ആണ് എന്നുള്ളതാണ് ഇതിന് ഭംഗി കൂട്ടുന്നത്.ഇതിനു മുന്നേയും ഇദ്ദേഹം പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും റോഡരികുകളിലും സ്കൂളുകളിലും താലൂക്ക് ആശുപത്രിയിലും മറ്റുമായി ഉദ്യാനങ്ങൾ നിർമ്മിച്ച്‌ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. മജീഷ്യൻ കൂടിയായ ഇദ്ദേഹം കലാകായിക സാംസ്കാരിക രംഗങ്ങളിൽ പട്ടാമ്പിയിലെ നിറസാന്നിധ്യമാണ്. ജനമൈത്രി പോലീസ് സമിതി അംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗവും റോട്ടറി ക്ലബ് അംഗവുമാണ് ഇദ്ദേഹം.ഇനിയും പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലും ഉദ്യാനങ്ങൾ നിർമ്മിക്കുമെന്നും തണൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കും എന്നു മുരളീധരൻ പറഞ്ഞു.

About Author

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment