പനാജി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ആദ്യമത്സരം കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹന്‍ ബഗാനും തമ്മില്‍ നവംബര്‍ 20 ന് ഗോവയിലെ ജിഎംസി സ്റ്റേഡിയത്തില്‍ നടക്കും. രണ്ടാം മത്സരം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റിയും തമ്മില്‍ വാസ്കോയിലെ തിലക് സ്റ്റേഡിയത്തില്‍ 21 ന് നടക്കും. 22 ന് എഫ്സി ഗോവ ബംഗളൂരു എഫ്സിയെ നേരിടും. ഒഡീഷ എഫ്സിയും ഹൈദരാബാദ് എഫ്സിയും തമ്മിലാണ് അടുത്ത ദിവസം മത്സരം.
ആദ്യ 11 റൗണ്ടുകളുടെ ഫിക്സ്ചര്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ 60 മത്സരങ്ങളാണ് ഉള്ളത്. ശേഷിക്കുന്ന 55 മത്സരങ്ങളുടെ ഫിക്സ്ചര്‍ എഫ്സി ടൂര്‍ണമെന്റിന്റെ കലണ്ടര്‍ പുറത്തിറക്കിയതിനു ശേഷം ഡിസംബറില്‍ അറിയിക്കും.