ഗൂഗിള്‍ യൂട്യൂബിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ പുതിയ ചില ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി . ഈ ഫീച്ചറുകള്‍ എല്ലാ ഉപയോക്താക്കളിലേക്കുമെത്താന് അല്പം സമയമെടുക്കുംവീഡിയോ പ്ലെയര്‍ വിന്‍ഡോയുടെ മുകളിലായി നല്കിയ ക്ലോസ്ഡ് കാപ്ഷന്‍ ബട്ടന്. ഒപ്പം ഓട്ടോ പ്ലേ ടോഗിള്‍ ബട്ടനും കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ, വീഡിയോയുടെ ടൈംസ്റ്റാംപില് ടാപ്പ് ചെയ്താല്‍ എത്ര സമയം വീഡിയോ പ്ലേ ചെയ്തു ഇനിയെത്ര സമയം ബാക്കിയുണ്ട് എന്ന് അറിയാന്‍ കഴിയും.
മറ്റു പ്രധാന മാറ്റങ്ങളില്‍ ഒന്നാണ് ഫുള്‍ സ്ക്രീന്‍ വീഡിയോ ആക്കാന്‍ വിന്‍ഡോയില്‍ മുകളിലേക്ക് സൈ്വപ്പ് ചെയ്താല്‍ മതി. അതേപോലെ വീണ്ടും പഴയ പടിയാക്കാന്‍ സ്ക്രീനില്‍ താഴേക്ക് സൈ്വപ്പ് ചെയ്താല്‍ മതി. മുമ്ബ് ഫുള്‍ സ്ക്രീന്‍ വീഡിയോ അക്കാന്‍ ഫുള്‍സ്ക്രീന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുകയോ ഫോണ്‍ റോട്ടേറ്റ് ചെയ്യുകയോ ചെയ്യണമായിരുന്നു. പുതിയ വീഡിയോ ചാപ്റ്റര്‍ ഫീച്ചറും യൂട്യൂബില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് വഴി വീഡിയോയില്‍ ചാപ്റ്ററുകള്‍ പട്ടിക തിരിച്ച് കാണിക്കാന്‍ സാധിക്കും.
