കൊട്ടാരക്കര : വിശിഷ്ട സേവനത്തിന് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കൊല്ലം റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെ കേരള പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. കെ പി ഓ എ കൊല്ലം റൂറൽ പ്രസിഡന്റ് എം രാജേഷ് അധ്യക്ഷത വഹിക്കുകയും യോഗത്തിൽ കൊല്ലം റൂറൽ എസ് പി ഇളങ്കോ ആർ ഐ പി എസ് ഉദ്ഘടനവും ഉപഹാര സമർപ്പണവും നിർവ്വഹിക്കുകയും ചെയ്തു. റൂറൽ ജില്ലയിൽ നിന്നും പോലീസ് മെഡലിന് അർഹരായ അഞ്ചൽ എസ് ഐ ജോൺസൺ ,കുളത്തുപ്പുഴ എ എസ് ഐ ജഹാംഗീർ ,കൊട്ടാരക്കര എ എസ് ഐ ആഷിർ കോഹൂർ ,കൊട്ടാരക്കര എ എസ് ഐ സന്തോഷ്കുമാർ ,ക്രൈം ബ്രാഞ്ച് എ എസ് ഐ മനോജ്കുമാർ ,ട്രാഫിക് എസ് സി പി ഓ സുജിത് എന്നിവരെയാണ് ആദരിച്ചത് .ചടങ്ങിൽ കെ ഉണ്ണകൃഷ്ണപിള്ള സ്വാഗതവും ,എസ് മധുസൂദനൻ ,എ അശോകൻ ,നസീർ ,ബി വിനോദ് ,എസ് സലീം ,ഗിരീഷ് എന്നിവർ ആശംസകളും .സാജു ആർ എൽ കൃതജ്ഞത അർപ്പിച്ചു


