മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 22 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. 435.5 ഗ്രാം വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ദുബൈയില്‍ നിന്നുമുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ഞായറാഴ്ച രാത്രിയെത്തിയ കോഴിക്കോട് വടകര സ്വദേശി സിദ്ധിഖില്‍ (31) നിന്നാണ് മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി വി കിരണിന്റെ നിര്‍ദേശ പ്രകാരം സൂപ്രണ്ട് കെ കെ പ്രവീണ്‍ കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ എം പ്രതിഷ, ഇ മുഹമ്മദ് ഫൈസല്‍, സന്തോഷ് ജോണ്‍, ഹെഡ് ഹവില്‍ദാര്‍ എം സന്തോഷ് കുമാര്‍ എന്നിവര്‍ സ്വര്‍ണ വേട്ടക്ക് നേതൃത്വം നല്കി.
