തെന്മല പാലരുവി ജംക്ഷനിലെ കെ.ടി.ഡി.സി വക മോട്ടൽ ആരാമത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ആക്രമിച്ച് ബിയർ കുപ്പികൾ മോഷണം ചെയ്തു എടുത്തു കൊണ്ടുപോയ കേസിലെ പ്രതികളെ തെന്മല സിഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ആര്യൻകാവ് പാണ്ടിയൻപാറ വിനീഷ് ഭവനിൽ ബാബു മകൻ 23 വയസ്സുള്ള ബിനീഷിനെ യും ആര്യങ്കാവ് പാണ്ടിയൻ പാറ കുന്നക്കാട്ട് വീട്ടിൽ മത്തായി മകൻ 30 വയസ്സുള്ള റിൻസ് മാത്യുവിനെയും ആണ് തെന്മല പോലീസ് അറസ്റ്റ് ചെയ്തത് ഒന്നാം പ്രതിയായ റിൽസ് മാത്യുവിനെതിരെ തെന്മല പോലീസ് സ്റ്റേഷൻ ലിമിറ്റിൽ നിരവധി കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു.
