കൊട്ടാരക്കര : യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുടി മുതലിക്കോണം ഏലായ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്.

ഇയാൾ പ്രദേശവാസിയാണെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയുവാൻ സാധിക്കുകയുള്ളൂ എന്നും പോലീസ് പറഞ്ഞു . മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
