ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ ചൈനീസ് നിര്‍മ്മിത പാക് ക്വാഡ്കോപ്റ്റര്‍ വെടിവെച്ചിട്ട് ഇന്ത്യന്‍ സൈന്യം. ജമ്മുകശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കേരന്‍ ഭാഗത്തു വെച്ചാണ് ഇന്ന് രാവിലെ 8 മണിയോടെ പാകിസ്ഥാന് സൈന്യത്തിന്റെ ക്വാഡ്കോപ്റ്റര്‍ ഇന്ത്യ വെടിവെച്ചിട്ടത്.
ഡിജെഐ മാവിക് 2 പ്രൊ മോഡല്‍ ക്വാഡ്കോപ്റ്ററാണ് സുരക്ഷാ സേനാ വെടിവെച്ചിട്ടത്. ഈ പാക് ക്വാഡ്കോപ്റ്റര്‍ നിര്‍മിച്ചിരിക്കുന്നത് ചൈനീസ് കമ്ബനിയായ ഡിജെഐയാണ്. പാക് സൈന്യം നിരന്തരമായി തീവ്രവാദികളെ ഇന്ത്യന്‍ അതിര്ത്തിയിലേക്കെത്തിക്കാന് ശ്രമിക്കുന്നതുകൊണ്ട് തന്നെ ലൈന്‍ ഓഫ് കണ്ട്രോളില് ഇന്ത്യന്‍ സൈനികര്‍ കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നു. മാത്രമല്ല, പാകിസ്ഥാന്റെ അതിര്‍ത്തി സംരക്ഷണ സേനയും അതിര്‍ത്തിയില്‍ പ്രകോപനം തുടരുകയാണ്.
അതേസമയം, തീവ്രവാദികളെ ഇന്ത്യന്‍ അതിര്ത്തിയിലേക്കെത്തിക്കാന് പാകിസ്ഥാന് ശ്രമം തുടരുകയാണെന്നും തുടര്‍ച്ചയായി ആ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തുന്നുണ്ടെന്നും വ്യക്തമാക്കി ഇന്ത്യന്‍ സൈനിക മേധാവി എംഎം നരവനെ രംഗത്തു വന്നിരുന്നു.
