കണ്ണൂർ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസ് പട്ടിക പുറത്തിറക്കി. ഒക്ടോബര്‍ 25 മുതല്‍ 2021 മാര്‍ച്ച് 27 വരെയുള്ള സര്‍വീസുകളാണ് തയ്യാറാക്കിയത്. പുതിയ പട്ടിക പ്രകാരം ശൈത്യകാലത്ത് ആഴ്ച്ചയില്‍ കണ്ണൂരിലേക്ക് 52 വിമാന സര്‍വ്വീസുകള്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്.
പതിയെ ആഭ്യന്തര വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ മിക്ക വിമാന കമ്പനികളും കൂടുതല്‍ സീറ്റുകളിലേക്ക് ബുക്കിംഗ് ആരംഭിച്ചു. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപോലെ തുടരും. ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, ഹൂബ്ലി, ഡല്‍ഹി, കൊച്ചി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വ്വീസുകള്‍ നടത്തും. ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, എന്നിവിടങ്ങളിലേക്ക് ദിവസേന സര്‍വീസുകളും ഉണ്ടാകും.
