തിരുവനന്തപുരം : സാമൂഹിക അകലം മുതലെടുത്ത് വാട്സാപ്പ് വഴി കൂട്ട കോപ്പിയടി കണ്ടത്തിയതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ സാങ്കേതിക സര്‍വകലാശാല ബി ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷ റദ്ദാക്കി.
അഞ്ച് കേളജുകളില്‍ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍. വാട്സ് ആപ്പ് സന്ദേശങ്ങളിലൂടെ ഉത്തരങ്ങള്‍ കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്‍വിജിലേറ്റേഴ്സ് മാറിനിന്ന സാഹചര്യം മറയാക്കി കൂട്ടകോപ്പിയടി നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മുന്‍പ് റദ്ദാക്കിയ മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയാണ് ഇന്നലെ നടന്നത്. ഈ പരീക്ഷയിലാണ് അഞ്ച് വിവിധ ജില്ലകളിലായി കൂട്ടകോപ്പിയടി നടന്നത്. പരീക്ഷ റദ്ദ് ചെയ്യുന്നതിനായി പരീക്ഷ കട്രോളര്‍ വിസിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോപ്പിയടി സംബന്ധിച്ച് സാങ്കേതിക സര്‍വകലാശാല സൈബര്‍ സെല്ലില്‍ പരതി നല്‍കാനും തീരുമാനിച്ചിട്ടിട്ടുണ്ട്.
