കൊട്ടാരക്കര : കൊട്ടാരക്കര തൃക്കണ്ണമംഗൽ കടലാവിള എന്ന സ്ഥലത്ത് ആനക്കുഴി പുത്തൻ വീട്ടിൽ ശാമുവേൽ മകൻ ജോസ് സാമുവേൽ(48)നെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയായ കൊട്ടാരക്കര തൃക്കണ്ണമംഗൽ ബിന്ദു ഭവനിൽ ദാസ് മകൻ വിജയൻ എന്ന് വിളിക്കുന്ന ബിനു(37)വിനെ കൊട്ടാരക്കര സി.ഐ. ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ജോസ് സാമുവേൽ കഴിഞ്ഞ ദിവസം (22.10.2020) ഉച്ചക്ക് 01.30 ന് തന്റെ സുഹൃത്തിന്റെ വീട്ടിൽ പോകാനായി തൃക്കണ്ണമംഗൽ ജംഗ്ഷനിൽ എത്തിയ സമയം ജംഗ്ഷനിൽ നൽക്കുകയായിരുന്ന പ്രതി പരാതിക്കാരനെ തടിക്കഷണം കൊണ്ട് തലക്കടിച്ച് പരിക്കേൽപിക്കുകയായിരുന്നു.
