മുംബൈ : ടിആര്‍പി റേറ്റിംഗ് തട്ടിപ്പ് കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി മുംബൈ പോലീസ്. എഫ്ഐആറില്‍ രണ്ട് ചാനലുകളെ കൂടി ഉള്‍പ്പെടുത്തി. സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ചതിന് പിന്നാലെയാണ് മുംബൈ പോലീസിന്റെ നീക്കം.
ഐപിസി 174, 179, 201, 204 തുടങ്ങിയ വകുപ്പുകളാണ് പുതുതായി ചുമത്തിയത്. വിശ്വാസവഞ്ചന (ഐപിസി 409), വഞ്ചന 420, ഐപിസി 120 ബി, 34 എന്നിവയാണ് നേരത്തെ ചുമത്തിയിരുന്നത്. ബാര്‍ക് റേറ്റിംഗില്‍ മുന്നിലെത്താന്‍ റിപ്പബ്ളിക് ടിവിയടക്കം മൂന്ന് മാധ്യമങ്ങള്‍ കൃതിമം നടത്തിയെന്നായിരുന്നു മുംബൈ പോലീസിന്റെ കണ്ടെത്തല്‍. വൈകാതെ സംഭവം മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേന- കോണ്‍ഗ്രസ് സഖ്യവും ബിജെപിയും തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയിരുന്നു.
