തിരുവനന്തപുരം : 2021-ാം വര്‍ഷത്തെ പൊതു അവധികള്‍ പ്രഖ്യാപ്പിച്ചു. ഇരുപത്തിയാറ് പൊതു അവധികളും, മൂന്ന് നിയന്ത്രണ അവധികളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആവണി അവിട്ടം,വിശ്വകര്മ്മാദിനം, വൈകുണ്ഡ സ്വാമി ജയന്തി എന്നീ ദിനങ്ങളാണ് നിയന്ത്രണ അവധികളായി പ്രഖ്യാപ്പിച്ചത്.
ജനുവരി 2 മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക്ക് ദിനം, മാര്‍ച്ച് 11 ശിവരാത്രി, ഏപ്രില്‍ 1 പെസഹവ്യാഴം, ഏപ്രില്‍ 2 ദു:ഖവെള്ളി, ഏപ്രില്‍ 4 ഈസ്റ്റര്‍, ഏപ്രില്‍ 14 വിഷു, മേയ് 1 മേയ് ദിനം,മേയ് 13 ഈദുല്‍ ഫിത്തര്‍, ജൂലൈ 20 ബക്രീദ്, ഓഗസ്റ്റ് 8 കർക്കിടക വാവ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് മുഹറം,ഓഗസ്റ്റ് 20 ഒന്നാം ഓണം, ഓഗസ്റ്റ് 21 തിരുവോണം, ഓഗസ്റ്റ് 22 മൂന്നാം ഓണം, ഓഗസ്റ്റ് 23 നാലാം ഓണം, ഓഗസ്റ്റ് 25 ശ്രീ നാരായണ ഗുരു ജയന്തി, ഓഗസ്റ്റ് 28 അയ്യങ്കാളി ദിനം , ഓഗസ്റ്റ് 30 ഓഗസ്റ്റ്
, ശ്രീ ക്യഷ്ണ ജയന്തി, സെപ്റ്റംബര്‍ 21 ശ്രീ നാരായണ ഗുരു സമാധി, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി,ഒക്ടോബര്‍ 14 നവരാത്രി, ഒക്ടോബര്‍ 15 വിജയദശമി,ഒക്ടോബര്‍ 19 നബിദിനം, നവംബര്‍ 4 ദീപാവലി, ഡിസംബര്‍ 25 ക്രിസ്തുമസ് എന്നിങ്ങനെയാണ് പൊതു അവധികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മാര്‍ച്ച് 12 വൈകുണ്ഡ സ്വാമി ജയന്തിയും,ഓഗസ്റ്റ് 22 ആവണി അവിട്ടവും, സെപ്റ്റംബര്‍ 17 വിശ്വകര്മ്മാദിനവുമാണ്. എന്നാല്‍ പൊതു അവധിയായ ഞായറാഴ്ചകളിലാണ് 2021ല്‍ സ്വാതന്ത്ര്യദിനവും,ഈസ്റ്ററും,കര്‍ക്കടക വാവും,മൂന്നാം ഓണവും വരുന്നത്.