എറണാകുളം : കോവിഡ് ബാധിതനായി കളമശേരി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ഹാരിസ് ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ നജ്മ. മരിച്ച ഹാരിസിന്റെ മുഖത്ത് മാസ്കുണ്ടായിരുന്നെങ്കിലും വെന്ററിലേറ്ററില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് മെഡിക്കല്‍ കോളജിലെ ഡോ. നജ്മ മാധ്യമങ്ങളോട് പറഞ്ഞു. മുതിര്‍ന്ന ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും അത് പ്രശ്നമാക്കരുതെന്നാണ് അവര്‍ പറഞ്ഞത്. തനിക്കും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍ നജ്മ പറയുന്നു. ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാല്‍ ആണെന്നുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്നും അവര്‍ തുറന്നടിച്ചു.
വിവരം പുറത്തുപറഞ്ഞ നഴ്സിങ് ഓഫിസര്‍ ജലജാദേവിക്കെതിരായ അച്ചക്കടനടപടി ശരിയല്ലെന്നും അവര്‍ പറഞ്ഞു. വീഴ്ച അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ ഡോക്ടര്‍മാരും കുറ്റക്കാരെന്നും തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അവര്‍ വ്യക്തമാക്കി.
