കൊല്ലം : സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ച സംഭവത്തില്‍ കേസന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന്. കുട്ടിയുടെ മരണത്തിന് പിന്നാലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അനൂപ് ആത്മഹത്യ ചെയ്തിരുന്നു. കൊല്ലം മാറനാട് സ്വദേശി സജീവിെന്റയും വിനിതയുടെയും ഏകമകള്‍ ആദ്യലക്ഷ്മിയാണ് കഴിഞ്ഞമാസം 25ന് ശസ്ത്രക്രിയക്കിടെ മരിച്ചത്. കുട്ടിക്ക് കാലിന് വളവുണ്ടായിരുന്നത് ശസ്ത്രക്രിയ ചെയ്ത് മാറ്റുന്നതിന് കടപ്പാക്കടയിലെ അനൂപ് ഓര്‍ത്തോ കെയര്‍ സെന്ററിലാണ് പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയ നടത്തവെ ഹൃദയാഘാതമുണ്ടായി കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഡോക്ടറുടെ ആത്മഹത്യക്കുശേഷം അന്വേഷണത്തിന് പുരോഗമനം ഇല്ലെന്ന് കാട്ടി ആദ്യലക്ഷ്മിയുടെ കുടുംബം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനഫലം വന്നശേഷം മാത്രമേ ചികിത്സയിൽ പിഴവ് പറ്റിയിട്ടുണ്ടോ എന്ന് വ്യക്തമാവുകയുള്ളൂ
