കൊച്ചി : ലൈഫ്മിഷന് കേസില്‍ സിബിഐക്ക് തിരിച്ചടി. രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്ത കേസ് നേരത്തെ കേള്‍ക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി. കേസ് നേരത്തെ കേള്ക്കണമെന്നാവശ്യപ്പെട്ട സിബിഐ, എന്തു കൊണ്ട് നേരത്തെ കേള്‍ക്കണമെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാതെയാണ് ഹര്‍ജിയില്‍ സമ്മര്‍ദവുമായി എത്തിയത്.
സത്യവാങ്മൂലം സമര്പ്പിക്കാതെയാണോ നേരത്തെ കേള്ക്കണമെന്നാവശ്യപ്പെടുന്നതെന്ന് കോടതി ആരാഞ്ഞു. ഡിപ്പാര്‍ട്ട്മെന്റ് കാര്യം ആയതു കൊണ്ടാണ് വൈകുന്നതെന്ന് സിബിഐ അറിയിച്ചു.
സര്‍ക്കാരിനെ താര് അടിച്ചു കാണിക്കലാണ് സിബിഐ യുടെ ലക്ഷ്യമെന്നും അതിനാണ് ഹര്‍ജിയുമായി വന്നതെന്നും ലൈഫ് മിഷന് സിഇഒ ആരോപിച്ചു. മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് ഈ ഹര്‍ജിയെന്നും സിഇഒ കുറ്റപ്പെടുത്തി. ഹര്‍ജി തള്ളിയ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന് വേണമെങ്കില്‍ പിന്നീട് പുതിയ ഹര്‍ജി സമര്പ്പിച്ചുകൊള്ളാന് നിര്‍ദ്ദേശിച്ചു. കേസില്‍ കക്ഷി ചേരാന്‍ ഉള്ള മറ്റൊരു കോടതി ഹര്‍ജി തല്കാലം അനുവദിച്ചില്ല.
വടക്കാഞ്ചേരി ഭവന നിര്‍മാണ പദ്ധതിയില്‍ ലൈഫ്മിഷനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ കോടതി സിഇഒക്കെതിരായ കേസ് സ്റ്റേ ചെയ്യുകയായിരുന്നു. നിര്‍മാണ കമ്ബനിയായ യുണിടാക്കിനെതിരെ അന്വേഷണം നടത്താമെന്നും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് കേസ് നേരത്തെ കേള്‍ക്കണമെന്ന ആവശ്യവുമായി സിബിഐ രംഗത്തെത്തിയത്.