ഇന്ത്യൻ ക്രിസ്ത്യൻ സെകുലർ പാർട്ടിയുടെ എറണാകുളം ജില്ലാ ഭാരവാഹികൾ ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നിൽപ്പ് സമരം നടത്തി. ആദിവാസി, ദളിത് , നിർധനര്‍ തുടങ്ങിയ പിന്നോക്കവിഭാഗക്കാരുടെ ഉന്നമനത്തിനായി ദശാബ്ദങ്ങളായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ മോചനത്തിനായി അഭ്യർത്ഥിച്ചു കൊണ്ടുള്ള പ്രതിക്ഷേധ നിൽപ്പുസമരം സംസ്ഥാന പ്രസിഡന്റ് വി. വി. അഗസ്റ്റിൻഉത്ഘാടനം ചെയ്തു. ജില്ലാഭാരവാഹികളായ സെബാസ്റ്റ്യൻ , ജോജു തോമസ് പാണാട്ട്, തോമസ് കാട്ടിത്തറ, പയസ് അമ്പലത്തിങ്കൽ, പോൾ മൂലൻ തുടങ്ങിയവർ പങ്കെടുത്തു.
