പഞ്ചാബ് : പഞ്ചാബില്‍ ഭീകരപ്രവര്‍ത്തനം തുടങ്ങിയ കാലത്ത് തന്നെ അവര്‍ക്കെതിരെ പോരാടിയ സംഘത്തിലുണ്ടായിരുന്ന ഭടനും ശൗര്യചക്ര ജേതാവുമായ ബല്‍വീന്ദര്‍ സിംഗ് സന്ധു (62) അജ്ഞാതരായ അക്രമികളുടെ വെടിയേറ്റു മരിച്ചു. 42ലേറെ തവണ ഭീകരരുടെ ആക്രമണത്തിനിരയായിട്ടുള്ള ബല്‍വീന്ദര്‍ ഇന്നലെ താന്‍ നടത്തുന്ന സ്കൂളിന്റെ ഗേറ്റ് തുറക്കുമ്പോൾ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തങ്ങള്‍ക്ക് വ്യക്തിപരമായി ആരോടും ശത്രുതയില്ലെന്നും ഭീകരര്‍ പകതീര്ത്തതാണെന്നും അദ്ദേഹത്തിന്റെ ഭാര്യ ജഗദിഷ് കൗര്‍ പറഞ്ഞു.
