കൊട്ടാരക്കര : മികച്ച രീതിയിൽ അന്വേഷണം നടത്തി കോടതിയിൽ ചാർജ്ജ് സമർപ്പിച്ച ഉത്ര കൊലക്കേസിന്റെ അന്വേഷണ സംഘത്തിന് ഡി.ജി.പി.യുടെ കമന്റേഷൻ ലഭിച്ചു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ്, അഡീഷണൽ ജില്ലാ പോലീസ് മേധാവി എസ്.മധുസൂദനൻ, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ.അശോകൻ അന്വേഷണ സംഘാംഗമായിരുന്ന നേമം സി.ഐ. അനൂപ് കൃഷ്ണ, കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിലെ എസ്.ഐ. അനിൽകുമാർ, കുന്നിക്കോട് എസ്.ഐ. രമേശ്കുമാർ, ക്രൈം ബ്രാഞ്ചിലെ മനോജ്കുമാർ, സജീന, മുരുകൻ, അനിൽകുമാർ, നിക്സൺ ചാൾസ്, ഷീബ.റ്റി, ഇന്ദു.എ, മിനിമോൾ, ഷീബ.എ, മിർസ.ജെ, പ്രവീൺ, അഖിൽ പ്രസാദ്, ജില്ലാ സൈബർസെല്ലിലെ മഹേഷ് മോഹൻ, സ്കോഡ് അംഗങ്ങളായ ശിവശങ്കരപിള്ള, അജയകുമാർ, സജി ജോൺ, രാധാകൃഷ്ണപിള്ള, ആഷിർ കോഹൂർ എന്നിവരടങ്ങിയ അന്വേഷണ സംഘത്തിനാണ് ഇപ്പോൾ ഡി.ജി.പി ലോക്നാഥ് ബെഹ്റ കമന്റേഷനും ക്യാഷ് അവാർഡും നൽകി ആദരിച്ചത്. ക്യാഷ് അവാർഡായി കിട്ടിയ തുക മുഴുവൻ ടീം അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
