റിയാദ് : വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി സൗദിയില്‍ നിന്നു കേരളത്തിലേയ്ക്കുള്ള ഏഴാം ഘട്ട വിമാന സര്‍വീസുകളുടെ പട്ടിക റിയാദ് ഇന്ത്യന്‍ എംബസി പുറത്തിറക്കി. ആകെ 16 വിമാ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ആകെ 16 സര്‍വീസുകളാണുള്ളത് .
ഇന്നു മുതല്‍ ഈമാസം 28 വരെ ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകളില്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലായി ആകെ 38 സര്‍വീസുകള്‍ ഇന്ത്യയിലേക്കുണ്ട്. ഇന്ത്യന്‍ എംബസിയുടെ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്മാര്ക്കാണ് ഈ വിമാനങ്ങളി യാത്രാനുമതി. ഇവര്‍ റിയാദ്, അല്‍ഖോബാര്‍, ജിദ്ദ എന്നിവിടങ്ങളിലെ എയര്‍ ഇന്ത്യ ഓഫീസില്‍ നേരിട്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്യുകയോ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ നിന്നു ടിക്കറ്റ് വാങ്ങുകയോ ചെയ്യാമെന്ന് എംബസി അറിയിച്ചു.
റിയാദില്‍ നിന്ന് 15 ന് കൊച്ചിയിലേക്കും, 16, 23 തിയ്യതികളില്‍ ന് കോഴിക്കോട്ടേക്കും, 22 ന് കൊച്ചിയിലേക്കും വിമാനങ്ങളുണ്ട്. ഇന്ത്യന്‍ എംബസിയുടെ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്മാര്ക്കാണ് ഈ വിമാനങ്ങളിൽ യാത്രാനുമതി.
