പാലക്കാട് : കൊഴിക്കരയിലെ കള്ളുഷാപ്പ് ജീവനക്കാരനും ആലങ്കോട് ഉദിനുപറമ്പ് താമസക്കാരനുമായ തലശ്ശരാത്ത് വളപ്പിൽ ശിവദാസൻ (53) നെയാണ് കഴിഞ്ഞ ദിവസം (ചൊവ്വാഴ്ച്ച) പുലർച്ചെ പ്രദേശത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൊർണൂർ ഡി വൈ എസ് പി എൻ മുരളീധരൻ ചാലിശ്ശേരി സിഐ.എ പ്രതാപ് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്ന് ഉച്ചയോടെ തറവാട്ടു വീട്ടുവളപ്പിൽ സംസ്കാരം നടത്തി
വാർത്ത : യു എ റഷീദ് , പാലത്തറഗേറ്റ് , പട്ടാമ്പി
