മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോൾ ആരോഗ്യത്തോടെ തിരിച്ചുവരട്ടെ എന്ന പ്രാർത്ഥനയിലാണ് നാട് മുഴുവൻ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ തൃശൂർ ഹൈടെക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂത്രതടസ്സത്തെ തുടർന്ന് ആരോഗ്യസ്ഥിതിയിൽ ആശങ്കയുള്ളതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചതായി മകൻ അക്കിത്തം നാരായണൻ അറിയിച്ചു.
