കൊട്ടാരക്കരയില്‍ കോണ്‍ക്രീറ്റ് സ്ലാബു തകര്‍ന്ന് ടിപ്പര്‍ ലോറി ഓടയിലേക്കു മറിഞ്ഞു. ഇന്ന് വൈകിട്ട് കൊട്ടാരക്കര ചന്തമുക്കിലാണ് സംഭവം. ഈ സമയം ബൈക്കില്‍ ചാരി നില്‍ക്കുകയായിരുന്നു തമിഴ്നാട് സ്വദേശി ബൈക്കിനൊപ്പം ഓടയില്‍ വീണു. ഫയര്‍ഫോഴ്സ് എത്തി പരിക്കേറ്റയാളെയും ബൈക്കും പുറത്തെടുത്തു. ഇയാളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്തമുക്ക് കുലശേഖരനല്ലൂര്‍ ഏലാ റോഡിലേക്ക് മണ്ണുമായി പോയ ടിപ്പര്‍ ലോറി റോഡിലേക്കു കയറിയ ഉടന്‍ തന്നെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നു ഓടയിലേക്കു വീഴുകയായിരുന്നു.
