പാലക്കാട് : റെഡ് ഈസ് ബ്ലഡ് കേരള പാലക്കാട് ജില്ലാ കമ്മിറ്റി കോവിഡ് 19 പശ്ചാത്തലത്തില്‍ പ്ലാസ്മ ദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ജീവാമൃതം പ്ലാസ്മ ഡൊണേഷന്‍ ഡ്രൈവ് എന്ന കാമ്പയിന് ജില്ലയിൽ തുടക്കമിട്ടു
ക്യാമ്പയിൻ പോസ്റ്റർ റെഡ് ഈസ് ബ്ലഡ് കേരള സംസ്ഥാന സെക്രട്ടറി പ്രഖിൽ പട്ടാമ്പി പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ രാധിക മേടത്തിന് കൈമാറി പ്രകാശം നിർവഹിച്ചു. റെഡ് ഈസ് ബ്ലഡ് കേരള ജില്ലാ സെക്രട്ടറി ഷംസാദ് മഞ്ഞളുങ്ങൽ, റെഡ് ഈസ് ബ്ലഡ് കേരള സ്ത്രീജ്വാല പാലക്കാട് ജില്ലാ പ്രസിഡന്റ് രജിത കുനിശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായുള്ള ആദ്യ പ്ലാസ്മ ദാനം ഷൈജു അത്തിമണി നിർവഹിച്ചു.

കോവിഡ് സ്ഥിരീകരിച്ചതിനുശേഷം നെഗറ്റീവായ 20 നും 50 ഇടയ്ക്ക് പ്രായമുള്ള പ്ലാസ്മ നല്കാന് സന്നദ്ധരായ വ്യക്തികളുടെ ഗൂഗിള്‍ ഫോം ഡേറ്റ തയ്യാറാക്കി പ്ലാസ്മ ചികില്‍സ പ്രോല്‍സാഹിപ്പിക്കുക സംഘടന ലക്ഷ്യമിടുന്നു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പ്രായമായ ആളുകള്‍ക്ക് പ്ലാസ്മ ചികിത്സ കാര്യക്ഷമമാണെന്ന് പരീക്ഷണങ്ങളില്‍ തെളിയിച്ചിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ ചികില്‍സ തുടരുന്നത് കണക്കിലെടുത്ത് റെഡ് ഈസ് ബ്ലഡ് കേരള പാലക്കാട് ജില്ലാകമ്മിറ്റി ഇതിലേക്ക് ദാതാക്കളെ എത്തിക്കാന്‍ ശ്രമം നടത്തുന്നതിന്റെ ഭാഗമായാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്.
പ്ലാസ്മ ദാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പ്രഖിൽ 8086645262, ഷംസാദ് 9846509662,മണികണ്ഠൻ 7510633063,സുധി 9048242625