നാളെ വീണ്ടും നടത്തുന്ന നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയാകാറായി. കൊവിഡ് കാരണം കഴിഞ്ഞ മാസം 13ന് നടന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ കഴിയാതെപോയ വിദ്യാര്‍ത്ഥികള്‍ക്കായാണ് നാളെ പരീക്ഷ നടത്തുന്നത്.
ഈ പരീക്ഷയുടെ മൂല്യനിര്‍ണയം വേഗത്തില്‍ നടത്തി ഒക്ടോബര്‍ 16ന് മൊത്തം ഫലം പ്രഖ്യാപനമുണ്ടാകും. പരീക്ഷ എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി നാളെ പരീക്ഷ നടത്താന്‍ നിര്‍ദേശിച്ചത്