കൊച്ചി : നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എന്നാല്‍ എന്‍.ഐ.എ കേസില്‍ ജാമ്യമില്ലാത്തതിനാല്‍ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാകില്ല.
നേരത്തെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
സ്വപ്നയ്ക്ക് ജാമ്യം നല്‍കരുത്, അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ് തുടങ്ങിയ വാദമുഖങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് വച്ചിരുന്നു. പക്ഷേ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റെ വാദം. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അടക്കമുളളവരാണ് കേസില്‍ ഹാജരായിരുന്നത്.