കുളത്തൂപ്പുഴ : ഏരൂർ വില്ലേജിൽ ഭാരതീപുരം കാഞ്ഞവയൽ എന്ന സ്ഥലത്ത് പി.റ്റി നിവാസിൽ പീരുക്കണ്ണ് സാഹിബ് മകൻ പി.കെ.ഹുസൈനെ (55) ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഏരൂർ മുസ്ലീംപള്ളിക്ക് സമീപം സജീർ മൻസിലിൽ നിന്നും അലയമൺ വില്ലേജിൽ കടവറം എന്ന സ്ഥലത്ത് സാബിത്തിന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന അബ്ദുൾ ഗഫൂർ മകൻ പോത്ത് ഷാജി എന്ന് വിളിക്കുന്ന ഷാജി (40)നെ കുളത്തൂപ്പുഴ സി.ഐ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. പ്രതിയെ കഞ്ചാവ് കേസിൽ കുടുക്കിയത് പരാതിക്കാരനാണെന്ന തെറ്റിദ്ധാരണയാണ് അക്രമത്തിന് കാരണം.
