പാലക്കാട് : കോവിഡ്കാല പ്രതിസന്ധികളെ അതിജീവനത്തിനുള്ള കരുത്തോടെ കേരളം നേരിടുമ്പോൾ പുതുമാതൃകയാകുകയാണ് മത പണ്ഡിതൻ കൂടിയായ പാലക്കാട് ആലത്തൂർ വെങ്ങന്നൂർ സ്വദേശി ഷെമീർ അഹ്സനി. വീട്ടാവശ്യത്തിനുള്ള കൃഷിയിൽ തുടങ്ങി ഇപ്പോൾ ചിപ്പിക്കൂൺ കൃഷിയിലൂടെ ഉപജീവനമാർഗ്ഗം കണ്ടെത്തുകയാണ് ഇദ്ധേഹം. ഹരിതം മഷ്റൂം എന്ന പേരിൽ കൂൺ മാർക്കറ്റിൽ എത്തിക്കാനാണ് പദ്ധതി. ലോക്ക്ഡൗൺ കാലത്ത് സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) അടുക്കളത്തോട്ടം പദ്ധതി പ്രഖ്യാപിച്ചപ്പോൾ അതിൽ പങ്കാളിയാവുകയും തന്റെ ഒഴിവുസമയം ഉപയോഗപ്പെടുത്തി വീട്ടു വളപ്പിൽ പ്രത്യേകം തയ്യാറാക്കിയ ഗ്രോബാഗുകളിൽ കമ്പോസ്റ്റ് തയ്യാറാക്കിയാണ് ശ്രമകരമായ കൂൺ കൃഷി വളർത്തിയെടുത്തത്. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി പള്ളിയിലെ സേവനം തൽക്കാലം ഇല്ലാതായതോടെ ആ സമയം ഉപയോഗപ്പെടുത്തുകയായിരുന്നു ഈ യുവ പണ്ഡിതൻ. ഇദ്ദേഹത്തിന്റെ കൃഷിരീതികൾ കൂടുതൽ ആളുകളുമായി പങ്കുവെക്കുകയും, പ്രശംസ പിടിച്ച് പറ്റുകയും ചെയ്തിരുന്നു. ഉമ്മയും സഹോദരങ്ങളും മക്കളുമടങ്ങിയ അദ്ദേഹത്തിന്റെ കുടുംബം പ്രതിസന്ധികൾക്കിടയിലും വലിയ സന്തോഷത്തിലാണിപ്പോൾ.
ഷെമീർ അഹ്സനി
Ph: 82 81 81 66 86

