പരുതൂർ ഗ്രാമ പഞ്ചായത്തിന്റെ ശുചിത്വ പദവി സംസ്ഥാന തല പ്രഖ്യാപനം മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിച്ചു

പാലക്കാട് :പരുതൂർ ഗ്രാമ പഞ്ചായത്തിന്റെ ശുചിത്വ പദവി സംസ്ഥാന തല പ്രഖ്യാപനം മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിച്ചു. തദ്ദേശ ഭരണ വകുപ്പുമന്ത്രി എ.സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശാന്തകുമാരി ടീച്ചർ, വൈസ് പ്രസിഡന്റ് ടി. സുധാകരൻ പദ്ധതി വിശദീകരിച്ചു.
കോ-ഓർഡിനേറ്റർ പി സുധീർ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യാതിഥി പാലക്കാട് വിക്റ്റോറിയ കോളേജ് മുൻ പ്രിൻസിപ്പൽ എൻ.കെ ഗീത സർക്കാർ ഫലകം, സർട്ടിഫിക്കറ്റ് എന്നിവ കൈമാറി ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ വി കെ അംബിക ഏറ്റുവാങ്ങി . ഡോക്റ്ററേറ്റ് നേടിയ പരുതൂർ എച്ച് എസ് എസ് അധ്യാപിക സുനീറ ടീച്ചറെ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. എം.കെ. സുമതി ടീച്ചർ, എം.പി.മുഹമ്മദാലി, പി.ടി. ഷംസുദ്ധീൻ, ടി കെ.ചേക്കുട്ടി, പി.ടി.അബൂബക്കർ, മനേഷ്, സന്തോഷ്, ശിവൻ പുളിയപ്പറ്റ, വി.ഇ.ഒ ജിതേഷ്, പഞ്ചായത്ത് സെക്രട്ടറി പി. മനോജ് സംസാരിച്ചു.
There are no comments at the moment, do you want to add one?
Write a comment