കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് സ്ഥലം മാറ്റം. തിരുവനന്തപുരം വിജിലന്‍സിലേക്കാണ് മാറ്റം. റൂറല്‍ പോലീസിന് പുതിയ മുഖം നല്കിയ ശേഷമാണ് എസ്.പിയുടെ മടക്കം. രാഷ്ട്രീയ അതിപ്രസരത്തില്‍ നിന്ന് ഒരു പരിധിവരെ പോലിസിനെ മാറ്റി നിര്‍ത്താന്‍ കഴിഞ്ഞു. കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ റൂറലിലിന്റെ എല്ലാ ഭാഗത്തും എത്തി പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ കഴിഞ്ഞു.
2019 ജൂണിലാണ് ഹരിശങ്കര്‍ കൊല്ലം റൂറല്‍ ജില്ലയുടെ മേധാവിയായെത്തിയത്. പ്രമാദമായ ഉത്രവധക്കേസിലെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതും എണ്‍പത് ദിനംകൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചതും കൊള്ള സംഘത്തലവന് സത്യദേവിനെ ഡല്‍ഹിയില്‍ നിന്നും പിടികൂടിയതുമാണ് അന്വേഷണ വഴിയിലെ മികച്ച നേട്ടങ്ങള്‍. സ്റ്റേഷനുകളില്‍ കെട്ടിക്കിടന്ന ആയിരക്കണക്കിന് കേസുകളില്‍ തീര്‍പ്പുണ്ടാക്കി. കാര്യക്ഷമമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കാനും മടിച്ചില്ല. തെറ്റ് കാണിക്കുന്നവര്‍ക്കെതിരെ നടപടിക്കും മടിച്ചില്ല. റൂറല്‍ എസ്.പി ഓഫീസിന്റെ ആസ്ഥാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവരുത്താനും ഇടപെട്ടിരുന്നു. വയനാട് എസ്.പി. ആയ ആര് .ഇളങ്കോ ആണ് പിന്ഗാനിയായി എത്തുന്നത്.
