കൊട്ടാരക്കര : തിരുവനന്തപുരം വെള്ളറട കുട്ടമല എസ്എൻഡിപി ശാഖാ മന്ദിരത്തിന് സമീപം സമീപം വടക്കേ വിള വീട്ടിൽ പരേതനായ ജോണി കുട്ടിയുടെയും ശാരദയുടെയും മകനായ ജിബിൻ ജോൺ (27) കൊല്ലം റൂറൽ പോലീസിന്റെ ലഹരി വിരുദ്ധ സ്കോഡ് അറസ്റ്റ് ചെയ്തു. പ്രതി 2019 ൽ തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ ലിമിറ്റിലും നേമം പോലീസ് സ്റ്റേഷൻ ലിമിറ്റിലും തൃശൂർ ചേർപ്പ് പോലീസ് സ്റ്റേഷൻ ലിമിറ്റിലും നിരവധി പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിട്ട് ഉള്ള ആളാണ്. ഏനാത്ത്, അടൂർ, പോത്തൻകോട് ,ചാത്തന്നൂർ, വെഞ്ഞാറമൂട് എന്നീ സ്ഥലങ്ങളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ കരിക്കം, പ്ലാപ്പള്ളിയിലും നടന്ന രണ്ട് പിടിച്ച് പറി കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തത്. തന്റെ അച്ഛൻറെ സുഹൃത്തിൻറെ യൂണികോൺ ബൈക്കിലെത്തി കവർച്ച നടത്തുകയായിരുന്നു പ്രതി.

സ്വന്തമായി ബൈക്ക് ഇല്ലാത്തതിനാൽ മറ്റ് പലരുടേയും ബൈക്ക് കടം വാങ്ങിയാണ് ഇത്തരം പ്രവർത്തികൾക്ക് ഉപയോഗിച്ചുവന്നത്. ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ വേണ്ടിയിട്ട് വിദഗ്ധമായി വേഷംമാറി ആയിരുന്നു പിടിച്ച് പറി നടത്തിയിരുന്നത്. ഒരു പിടിച്ചുപറി നടത്തുന്നതിന് തൊട്ടു മുമ്പും അതിനുശേഷവും വ്യത്യസ്തങ്ങൾ ആയിട്ടുള്ള വേഷം മാറി ആയിരുന്നു സഞ്ചരിച്ചു വന്നത്. കൊല്ലം റൂറൽ പോലീസ് മേധാവി ഹരിശങ്കർ ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം കൊല്ലം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എസ് ഐ രഞ്ചു വിന്റെ നേതൃത്വത്തിൽ ആശിഷ് കോഹൂർ, ശിവശങ്കരപ്പിള്ള, സജി ജോൺ, അനിൽകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ ദീർഘനാളത്തെ പരിശ്രമത്തിനൊടുവിൽ പിടികൂടിയത്. പ്രതിയെ കണ്ടെത്തുന്നതിനായി റൂറൽ പോലീസ് ആലപ്പുഴ മുതൽ തിരുവനന്തപുരം നെയ്യാറ്റിൻകര വരെയുള്ള ഇരുന്നൂറോളം വരുന്ന സിസിടിവി ക്യാമറ കണക്ട് ചെയ്ത് പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്