കുണ്ടറ : കടുവാച്ചിറ – മാടൻകാവ് ഏലാ റോഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച ശിലാഫലകം നശിപ്പിച്ച പ്രതി പോലീസ് പിടിയിലായി. ചന്ദനത്തോപ്പ് ഇടവട്ടം ചാലുവിള കിഴക്കേതിൽ പുത്തൻ വീട്ടിൽ മണിലാലിന്റെ മകൻ അജീഷ് കുമാർ (36) നെയാണ് കുണ്ടറ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റു പ്രതികളെ മുൻപ് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
