തെന്മല : ഇടപ്പാളയം സ്വദേശിനിയായ വയോധികയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി തെന്മല, ഇടപ്പാളയം ഭാവനാകുളത്തു വീട്ടിൽ ധനം മകൻ ഷാജുമോൻ (41വയസ്സ് ) പോലീസ് പിടിയിലായി. ആവലാതിക്കാരിയുടെ ചേട്ടത്തിയുടെ മകനെ പ്രതി ദേഹോപദ്രവം ഏൽപ്പിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തമാണ് ആക്രമണം ഉണ്ടായത്.
