കൊട്ടാരക്കര : ജില്ലയിൽ കോവിഡ് വ്യാപകമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജില്ലയിലെ ശാസ്താംകോട്ട, ശൂരനാട് പ്രദേശങ്ങളിൽ ജില്ലാ കളക്ടർ ശ്രീ. അബ്ദുൾ നാസറും കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസും സംയുക്തമായി പരിശോധന നടത്തി.


ശാസ്താംകോട്ട, ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വ്യാപാരസ്ഥാപനങ്ങളിലും പബ്ലിക്ക് മാർക്കറ്റുകളിലും മറ്റും കേന്ദ്രീകരിച്ചായിരുന്നു സംയുക്ത പരിശോധന നടത്തിയത്. കോവിഡ് മാനദണ്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൽക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും ഇത്തരത്തിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് അറിയിച്ചു.