തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാര്‍ (60), വലിയതുറ സ്വദേശിനി സഫിയ ബീവി (74), വലിയതുറ സ്വദേശി സേവിയര്‍ (90), കൊടുങ്ങാനൂര്‍ സ്വദേശി ശങ്കരന് (74), മുല്ലക്കല്‍ സ്വദേശി മുരുഗപ്പന്‍ ആചാരി (74), വഴയില സ്വദേശിനി ലീല (59), പൂജപ്പുര സ്വദേശിനി ജൈനാമ്മ (66), പൂജപ്പുര സ്വദേശിനി ഫാത്തിമ (65), ഒറ്റശേഖരമംഗലം സ്വദേശി മണികുട്ടന് (47), പയനീര്‍കോണം സ്വദേശി ജയന് (43), തോന്നക്കല്‍ സ്വദേശിനി ജഗദമ്മ (74), തിരുവനന്തപുരം സ്വദേശി ദാസന് നാടാര്‍ (90),
പുതുക്കുറിച്ചി സ്വദേശി കമാലുദ്ദീന് (70), പൂവച്ചല്‍ സ്വദേശി അഹമ്മദ് ബഷീര്‍ (71), കൊല്ലം കാരിക്കോട് സ്വദേശി കണ്ണന് (88), ആലപ്പുഴ ഓച്ചിറ സ്വദേശി ബഷീര്‍ കുട്ടി (67), ഇടുക്കി കട്ടപ്പന സ്വദേശി ജാന്‍സി ജോസഫ് (54), മലപ്പുറം കോരാപ്പുഴ സ്വദേശി ഫാത്തിമ (56), നിലമ്ബൂര്‍ അബു (76), നിലമ്ബൂര്‍ സ്വദേശി ഹംസ (77), മാമ്ബാട് സ്വദേശിനി പാത്തുമ്മ (75), ഒതലൂര് സ്വദേശി ഹംസ (80), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 906 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.